Monday, September 28, 2009

ടീ.പി.രാജീവനുമായി അഭിമുഖം...

നോവലിസ്റ്റ് ശ്രീ ടി .പീ രാജീവനുമായി ഷൈബിന്‍ നടത്തിയ അഭിമുഖം ഈ ലക്കം കലികയില്‍ വായിക്കുക..

http://www.kalikaonline.com/index.php/2009-05-29-07-04-40/11-2009-05-29-20-35-52/117-2009-09-09-23-35-49.html

Q: ഐക്യ കേരളത്തിലെ ആദ്യത്തെ സ്‌ത്രീപീഡന കൊലക്കേസ്‌ ആദ്യ സര്‍ക്കാര്‍ തന്നെ ഒതുക്കി തീര്‍ത്തതല്ലേ, പാലേരി മാണിക്യത്തില്‍ വായിക്കാന്‍ സാധിക്കുന്നത്‌?
A: പാലേരി മാണിക്യം ഒരു രാഷ്ട്രീയ നോവലാണ്‌. ചരിത്ര കഥയാണ്‌. ഫ്യൂഡല്‍, കമ്മ്യൂണിസ്റ്റ്‌ അധികാര കേന്ദ്രങ്ങള്‍ സ്‌ത്രീ വിരുദ്ധമായമായതും ജാതി, മതം എന്നിവയുടെ സ്വാധീന പശ്ചാത്തലവും നോവലിലുണ്ട്‌. ബലാത്സംഗത്തിന്‌ ശേഷം കൊല ചെയ്യപ്പെടുന്ന മാണിക്യത്തിന്റെ ജീവിതം ബാക്കിവെച്ച പല ചോദ്യങ്ങളുമുണ്ട്‌.
കമ്മ്യൂണിസ്റ്റ്‌കാര്‍ക്കൊപ്പം എല്ലാ പാര്‍ട്ടികളും അവിടെ ദളിത്‌ വിരുദ്ധമായിരുന്നു. ജന്മി-കുടിയാന്‍ കാലത്ത്‌ പുരുഷന്റെ ഇച്ഛക്ക്‌ വിധേയയാകാതെ ചെറുത്തു നിന്ന സ്‌ത്രീയാണ്‌ മാണിക്യം. സ്വന്തം ജീവിതമാണ്‌ അവള്‍ വില നല്‍കിയത്‌.

Q: നോവല്‍ എഴുതാന്‍ കേസ്‌ രേഖകള്‍ ലഭിച്ചിരുന്നോ?
A: കുറേ പഠിച്ച ശേഷമാണ്‌ നോവല്‍ എഴുതിയത്‌. മാണിക്യത്തെ കൊന്നത്‌ ആരാണെന്നത്‌ ദുരൂഹമാണ്‌. കേസിന്റെ രേഖകള്‍ ലഭിക്കാന്‍ കുറേ ബുദ്ധിമുട്ടി. കേസ്‌ ഡയറി കിട്ടിയത്‌ സഹായകരമായി. അന്നത്തെ നിയമത്തെ കുറിച്ച്‌ അറിയാന്‍ 1932 തൊട്ടുള്ള രേഖകള്‍ സഹായിച്ചു.

Q: ചരിത്രത്തിലെ ഒരു `മുക്കവല' എന്ന്‌ ആ കാലത്തെ വിശേഷിപ്പിച്ചു കണ്ടു?
A: ശരിയാണ്‌. ബ്രിട്ടീഷുകാരില്‍ നിന്ന്‌ സ്വാതന്ത്ര്യം നേടിയതിനൊപ്പം ഫ്യൂഡല്‍ സമ്പ്രദായത്തില്‍ നിന്ന്‌ നാം മാറിവന്ന കാലമായിരുന്നു. എല്ലാത്തിന്റെയും കെട്ടുപാടുകള്‍ കാണും.

Q: കഥയില്‍ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാറിനുള്ള ഇടം?
A: 1957 മാര്‍ച്ച്‌ 30നാണ്‌ മാണിക്യം കൊല്ലപ്പെട്ടത്‌. അടുത്ത ദിവസം മൃതദേഹം കണ്ടെടുത്തു. ഏപ്രില്‍ അഞ്ചിന്‌ ഇ എം എസ്‌ സര്‍ക്കാര്‍ അധികാരമേറ്റു. കേസ്‌ വിശദമായി അന്വേഷിക്കണമെന്ന്‌ ആദ്യം ആവശ്യപ്പെട്ടത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയാണ്‌. അതിനു ശേഷമാണ്‌ അട്ടിമറി സംഭവിച്ചത്‌. മൂന്നു തവണയാണ്‌ എഫ്‌ ഐ ആര്‍ തിരുത്തിയത്‌. മാണിക്യം കൊലക്കേസിലെ പ്രതി മുരിക്കുംകുന്നത്ത്‌ അഹമ്മദ്‌ ഹാജിയെ സംരക്ഷിച്ചത്‌ പാര്‍ട്ടിയാണ്‌. എന്നാല്‍ ഇതൊരു കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ നോവലല്ല. എ കെ ജിയെ ചിത്രീകരിച്ചത്‌ പാവങ്ങളുടെ പടത്തലവനായാണ്‌.


കലിക എല്ലാ മാസവും 10 ന് ...
സൃഷ്ടികള്‍ അയയ്ക്കേണ്ട വിലാസം
kalikaonline@gmail.com

Sunday, September 27, 2009

കലികയിലേയ്ക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു...

കലിക ഓണ്‍ലൈന്‍ മാഗസീന്‍ ഒക്ടോബര്‍ ലക്കത്തിലേയ്ക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു..

http://www.kalikaonline.com

സൃഷ്ടികള്‍ അയയ്ക്കേണ്ട വിലാസം:

kalikaonline@gmail.com

editor@kalikaonline.com

കലിക വായിക്കുക.. പ്രചരിപ്പിക്കുക

സില്‍വിയ പ്ലാത്ത്‌-ദുരന്തനായികയുടെ മോഹിപ്പിക്കുന്ന പര്യവസാനം

``ഓരോ ദിവസവും വിലപ്പെട്ടതാണ്‌. സമയം ഉരുകിത്തീരുകയാണെന്ന്‌ ഞാനറിയുന്നു. ഞാന്‍ വളരുകയാണ്‌. കഴിഞ്ഞ 17 വര്‍ഷങ്ങളിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക്‌ ദുരന്തങ്ങളും ആനന്ദങ്ങളും കണ്ടെത്താന്‍ കഴിയുന്നുണ്ട്‌. എനിക്കിപ്പോഴും എന്നെ അറിയില്ല. ഒരുപക്ഷേ, ഒരിക്കലും അറിയാന്‍ കഴിയില്ലായിരിക്കാം. ഇപ്പോള്‍ ഞാന്‍ സന്തുഷ്‌ടയാണ്‌. ജീവിതം ഏന്നെ ആഴത്തില്‍ സ്വാധീനിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു. പ്രായമാവുന്നതിനെ കുറിച്ച്‌ എനിക്ക്‌ വേവലാതിയുണ്ട്‌. വിവാഹിതയാവുന്നതിനെ കുറിച്ചും. മൂന്നുനേരവും ഭക്ഷണം പാകം ചെയ്യുന്നതില്‍ നിന്ന്‌ എന്നെ വെറുതെ വിടുക. എനിക്ക്‌ സ്വതന്ത്ര്യയാവണം. ലോകം മുഴുവന്‍ ബന്ധനങ്ങളില്ലാതെ ചുറ്റിപ്പറക്കണം. `ദൈവമാകാന്‍ മോഹിച്ച പെണ്‍കുട്ടി' എന്ന്‌ വിളിക്കപ്പെടാന്‍ ഞാനാഗ്രഹിക്കുന്നു.''1949 നവംബര്‍ 13ന്‌ `ഡയറി സപ്ലിമെന്റ്‌' എന്ന തലക്കെട്ടില്‍ ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി സില്‍വിയ പ്ലാത്ത്‌ എഴുതിവെച്ച കുറിപ്പാണിത്‌...........
തുടര്‍ന്നു വായിക്കുക
http://www.kalikaonline.com/index.php/2009-05-29-06-59-31/8-2009-05-29-20-33-55/130-2009-09-10-09-36-18.html

Monday, September 21, 2009

മുഹമ്മയില്‍ ഓസ്ടിയക്കാരന്റെ വീട്

മുഹമ്മയില്‍, വേമ്പനാട്ടുകായലിനരുകിലുള്ള ഒരു വീട്ടിലാണ് രാത്രി താമസിച്ചത്. എന്റെ ബന്ധുക്കളുടേയോ, സുഹൃത്തുക്കളുടേയോ വീടൊന്നുമല്ല. ഓസ്ട്രിയക്കാരന്‍ ഒരു സായിപ്പിന്റെ വീട്.ങ്ങേ...മുഹമ്മയില്‍ ഓസ്ട്രിയക്കാരന് വീടോ ?!!അത്ഭുതപ്പെടേണ്ട. സംഗതി സത്യമാണ്..
തുടര്‍ന്നു വായിക്കൂ..
http://www.kalikaonline.com/index.php/2009-05-29-07-06-53/13-2009-05-29-20-37-16/118-2009-09-09-23-44-11.html

Tuesday, September 15, 2009

സദാചാരത്തിന്റെ കാവലാളുകളും നളിനിജമീലയും

കപട സദാചാരത്തിന്റെ അപ്പോസ്‌തലന്മാരുള്ള നാടാണ്‌ കേരളം. ഇരുട്ടിന്റെ സുഖകരമായ മറവില്‍ രതിയും ലൈംഗികതയും മദ്യവും തെറിയും നുകരുന്നവര്‍ പകല്‍വെളിച്ചത്തില്‍ ഇവയ്‌ക്കെതിരെ വാറോലകള്‍ പുറപ്പെടുവിക്കുകയും അറിയാതെയെങ്കിലും ലൈംഗികത എന്നൊക്കെപ്പറയുന്നവന്റെ നെഞ്ച്‌ പിളര്‍ക്കുകയും ചെയ്യും. സ്‌ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ സെമിനാറുകളില്‍ പങ്കെടുത്ത്‌ തിരിച്ചെത്തി, കറിയില്‍ ഉപ്പുകുറഞ്ഞതിന്‌ ഭക്ഷണം പാത്രത്തോടെ വലിച്ചെറിയും. മതേതരത്വം തെരുവിലലക്കി പാഠപുസ്‌തകങ്ങളിലെ അന്‍വര്‍ റഷീദിനെയും ലക്ഷ്‌മീദേവിയെയും സഹിക്കാതെ ഒറ്റുകാര്‍ക്കൊപ്പം മതേതരത്വത്തെ കൂട്ടിക്കൊടുക്കും. അന്യമതക്കാരനെ/കാരിയെ പ്രണയിച്ച മക്കളെ പട്ടിണിക്കിടും. ഭൂപരിഷ്‌കരണം അനിവാര്യതയായിരുന്നുവെന്നും അടിയന്തരാവസ്ഥയും ബാബ്‌റി മസ്‌ജിദും ജനാധിപത്യത്തിന്റെ കഴുത്തിലെ കത്തിയായിരുന്നു എന്നും പറയുന്നവര്‍ക്കെതിരെ ഇടയലേഖനമിറക്കും. കമ്യൂണിസ്‌റ്റുകാര്‍ ഉണ്ടായകാലംമുതലേ ഒറ്റുകാരാണെന്ന്‌ മുതലാളിമാര്‍ക്കുവേണ്ടി ഓശാന പാടും....
http://www.kalikaonline.com/ (തുടര്‍ന്നുവായിക്കുക)

Monday, September 14, 2009

കലിക സെപ്‌റ്റംബര്‍ ലക്കം പുറത്തിറങ്ങി

കലികയുടെ സെപ്‌റ്റംബര്‍ ലക്കം പുറത്തിറങ്ങി. കേവലം നാലുമാസം കൊണ്ട്‌ കലികയെ ഓണ്‍ലൈന്‍ മാസികകളില്‍ ഏറ്റവും മുന്‍പന്തിയിലെത്തിച്ച
മാന്യവായനക്കാര്‍ക്ക്‌ നന്ദി...കലികയുടെ സെപ്‌റ്റംബര്‍ ലക്കത്തിലെ പ്രധാനഇനങ്ങള്

ലേഖനം
സദാചാരത്തിന്റെ കാവലാളുകളും നളിനിജമീലയും-ടി ആര്‍ ശ്രീഹര്‍ഷന്‍
ആസിയാനും കേരളവും-അനീഷ്‌ ശ്രീകുമാര്‍
`ആത്മീയനേതൃത്വത്തെ ചോദ്യം ചെയ്യുന്ന ഇറാനിലെ ക്ഷുഭിതയൗവനം'-അജയ്‌ ശ്രീശാന്ത്‌
സഞ്ചാരം
മുഹമ്മയില്‍ ഒരു സായിപ്പ്‌-നിരക്ഷരന്‍
ലോകം റംസാനില്‍ ഇനി ആയിരം രാവുകളേക്കാള്‍ ശ്രേഷ്‌ഠരാവുകള്‍-ഫര്‍സാന റഫീക്ക്‌
അധിനിവേശത്തിന്റെ കഥപറയുന്ന സിന്‍ജിയാംഗ്‌-അജയ്‌ ശ്രീശാന്ത്‌
പ്രണയം സാക്ഷി; പ്രണയ ബന്ധങ്ങള്‍ സാക്ഷി-ടി ഷൈബിന്‍
പ്രണയം പ്രാണവായുപോലെ കാത്തുസൂക്ഷിച്ച മേഴ്‌സി രവി സാക്ഷിയായ പ്രണയബന്ധങ്ങള്‍ ഒത്തിരിയാണ്‌. ഒന്നാകുവാന്‍ കൊതിച്ചവര്‍ക്കായി അവര്‍ പുഷ്‌പതല്‌പമൊരുക്കി; താലിച്ചരടു നല്‍കി; ആശിര്‍വദിച്ചു. അവസാനം വരെ ആദര്‍ശ പ്രണയത്തിന്റെ ലാളനമേറ്റ്‌ അവരുടെ ജീവിതം പുഷ്‌കലമായി. നെറുകിലെ വലിയ സിന്ദൂര പൊട്ടുപോലെ, അനശ്വര പ്രേമത്തിന്റെ കഥകള്‍ മേഴ്‌സിയുടെ ജീവിതത്തില്‍ നിന്ന്‌ ഒഴിച്ചു നിര്‍ത്താനാവാത്തതാണ്‌......
വൈ എസ്‌ ആര്‍-പാവങ്ങളുടെ പടത്തലവന്‍-മുഹമ്മദ്‌ സാജിദ്‌
കോണ്‍ഗ്രസ്‌ പ്രസ്ഥാനവും താനും പാവങ്ങള്‍ക്കൊപ്പമാണെന്ന്‌ തെളിയിച്ചായിരുന്നു വൈ എസ്‌ രാജശേഖര റെഡ്ഡി ആന്ധ്രയില്‍ ജൈത്രയാത്ര തുടങ്ങിയത്‌. വികസനം നഗരങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്തിയ രാ ഷ്‌ട്രീ യ വ്യവസ്ഥിതി യില്‍ നി ന്നും ഗ്രാമങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ പട്ടിണി പാവങ്ങളുടെ പ്രശ്‌നങ്ങള്‍ നെഞ്ചേറ്റിയ നേ താവായിരുന്നു അദ്ദേഹം.....
ഓര്‍മ്മ
ഓണനാളുകള്‍-ഇന്ദ്രസേന
ഓര്‍മ്മയിലെ ഓണനാള്‍ അഥവാ അദ്യപ്രതിഷേധം-ഗിരീഷ്‌ എ എസ്‌
സ്‌ത്രീപക്ഷംഹൃദയരേഖകള്‍-സോന മേനോന്‍ എഴുതിയ കഥ
കവിത
വഴികള്‍ രചിക്കുന്നവര്‍-സിന്ധു മനോഹരന്‍
നുറുങ്ങു കവിതകള്‍-രാജേഷ്‌ കുമാര്‍
പനി-സുജീഷ് എന്‍ എംനൊമ്പരം-ദീപ ടി യു
നായാട്ട്‌-സി പി ദിനേശ്‌
മഴയോട് പറയാന്‍-ബഷീര്‍
കഥ
സമാന്തരരേഖകള്‍-ശ്രീജ എന്‍ എസ്‌
ഹംസക്കയും ഒരു ദുബായ്‌ക്കാരനാണ്‌-മുരളിനായര്‍
ഓട്ടവിളക്ക്-ശ്രീജയന്‍
മുറിവ്‌സില്‍വിയ പ്ലാത്ത്‌-ദുരന്തനായികയുടെ മോഹിപ്പിക്കുന്ന പര്യവസാനം
മുഖാമുഖംടി പി രാജീവനുമായി ടി ഷൈബിന്‍ നടത്തുന്ന അഭിമുഖത്തിന്റെ അവസാനഭാഗം
കളിക്കളം
ഇംഗ്ലണ്ടിന്റെ ഫ്രെഡി പടിയിറങ്ങുന്നു-കെ സംഗീത്‌
പുസ്‌തകം
സി വി ബാലകൃഷ്‌ണന്റെ നോവല്ലെകള്‍-അഷ്‌ക്കര്‍ പരിയാരം
വെള്ളിത്തിര
സിനിമയുടെ കൃത്യമായ രാഷ്‌ട്രീയം വിളിച്ചറിയിച്ച്‌ ആറാമത്‌ ദേശീയ ചലച്ചിത്രോത്സവം-സനൂപ്‌ കെ. വിയറ്റ്‌നാം
ആല്‍ബം
അഷ്‌റഫ്‌ കോറോത്ത്‌

കലിക നിങ്ങള്‍ക്കിഷ്ടമായെങ്കില്‍സുഹൃത്തുക്കളെയും അറിയിക്കുമല്ലോ...

editor@kalikaonline.com
kalikaonline@gmail.com