Monday, September 28, 2009

ടീ.പി.രാജീവനുമായി അഭിമുഖം...

നോവലിസ്റ്റ് ശ്രീ ടി .പീ രാജീവനുമായി ഷൈബിന്‍ നടത്തിയ അഭിമുഖം ഈ ലക്കം കലികയില്‍ വായിക്കുക..

http://www.kalikaonline.com/index.php/2009-05-29-07-04-40/11-2009-05-29-20-35-52/117-2009-09-09-23-35-49.html

Q: ഐക്യ കേരളത്തിലെ ആദ്യത്തെ സ്‌ത്രീപീഡന കൊലക്കേസ്‌ ആദ്യ സര്‍ക്കാര്‍ തന്നെ ഒതുക്കി തീര്‍ത്തതല്ലേ, പാലേരി മാണിക്യത്തില്‍ വായിക്കാന്‍ സാധിക്കുന്നത്‌?
A: പാലേരി മാണിക്യം ഒരു രാഷ്ട്രീയ നോവലാണ്‌. ചരിത്ര കഥയാണ്‌. ഫ്യൂഡല്‍, കമ്മ്യൂണിസ്റ്റ്‌ അധികാര കേന്ദ്രങ്ങള്‍ സ്‌ത്രീ വിരുദ്ധമായമായതും ജാതി, മതം എന്നിവയുടെ സ്വാധീന പശ്ചാത്തലവും നോവലിലുണ്ട്‌. ബലാത്സംഗത്തിന്‌ ശേഷം കൊല ചെയ്യപ്പെടുന്ന മാണിക്യത്തിന്റെ ജീവിതം ബാക്കിവെച്ച പല ചോദ്യങ്ങളുമുണ്ട്‌.
കമ്മ്യൂണിസ്റ്റ്‌കാര്‍ക്കൊപ്പം എല്ലാ പാര്‍ട്ടികളും അവിടെ ദളിത്‌ വിരുദ്ധമായിരുന്നു. ജന്മി-കുടിയാന്‍ കാലത്ത്‌ പുരുഷന്റെ ഇച്ഛക്ക്‌ വിധേയയാകാതെ ചെറുത്തു നിന്ന സ്‌ത്രീയാണ്‌ മാണിക്യം. സ്വന്തം ജീവിതമാണ്‌ അവള്‍ വില നല്‍കിയത്‌.

Q: നോവല്‍ എഴുതാന്‍ കേസ്‌ രേഖകള്‍ ലഭിച്ചിരുന്നോ?
A: കുറേ പഠിച്ച ശേഷമാണ്‌ നോവല്‍ എഴുതിയത്‌. മാണിക്യത്തെ കൊന്നത്‌ ആരാണെന്നത്‌ ദുരൂഹമാണ്‌. കേസിന്റെ രേഖകള്‍ ലഭിക്കാന്‍ കുറേ ബുദ്ധിമുട്ടി. കേസ്‌ ഡയറി കിട്ടിയത്‌ സഹായകരമായി. അന്നത്തെ നിയമത്തെ കുറിച്ച്‌ അറിയാന്‍ 1932 തൊട്ടുള്ള രേഖകള്‍ സഹായിച്ചു.

Q: ചരിത്രത്തിലെ ഒരു `മുക്കവല' എന്ന്‌ ആ കാലത്തെ വിശേഷിപ്പിച്ചു കണ്ടു?
A: ശരിയാണ്‌. ബ്രിട്ടീഷുകാരില്‍ നിന്ന്‌ സ്വാതന്ത്ര്യം നേടിയതിനൊപ്പം ഫ്യൂഡല്‍ സമ്പ്രദായത്തില്‍ നിന്ന്‌ നാം മാറിവന്ന കാലമായിരുന്നു. എല്ലാത്തിന്റെയും കെട്ടുപാടുകള്‍ കാണും.

Q: കഥയില്‍ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാറിനുള്ള ഇടം?
A: 1957 മാര്‍ച്ച്‌ 30നാണ്‌ മാണിക്യം കൊല്ലപ്പെട്ടത്‌. അടുത്ത ദിവസം മൃതദേഹം കണ്ടെടുത്തു. ഏപ്രില്‍ അഞ്ചിന്‌ ഇ എം എസ്‌ സര്‍ക്കാര്‍ അധികാരമേറ്റു. കേസ്‌ വിശദമായി അന്വേഷിക്കണമെന്ന്‌ ആദ്യം ആവശ്യപ്പെട്ടത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയാണ്‌. അതിനു ശേഷമാണ്‌ അട്ടിമറി സംഭവിച്ചത്‌. മൂന്നു തവണയാണ്‌ എഫ്‌ ഐ ആര്‍ തിരുത്തിയത്‌. മാണിക്യം കൊലക്കേസിലെ പ്രതി മുരിക്കുംകുന്നത്ത്‌ അഹമ്മദ്‌ ഹാജിയെ സംരക്ഷിച്ചത്‌ പാര്‍ട്ടിയാണ്‌. എന്നാല്‍ ഇതൊരു കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ നോവലല്ല. എ കെ ജിയെ ചിത്രീകരിച്ചത്‌ പാവങ്ങളുടെ പടത്തലവനായാണ്‌.


കലിക എല്ലാ മാസവും 10 ന് ...
സൃഷ്ടികള്‍ അയയ്ക്കേണ്ട വിലാസം
kalikaonline@gmail.com

No comments:

Post a Comment